11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 6, 2024

മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകും; റിപ്പോര്‍ട്ട് പുറത്ത് വിട്ട് യുഎന്‍സിസിഡി

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2024 9:14 pm

അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഭൂമിയിലെ കരപ്രദേശത്തിന്റെ 77 ശതമാനവും വരണ്ടുണങ്ങുമെന്ന് മരുഭൂവൽക്കരണത്തിനെതിരായ യുഎൻ കൺവെൻഷൻ (യുഎന്‍സിസിഡി). ഇതേ കാലയളവില്‍ ആഗോള തരിശുഭൂമി 43 ലക്ഷം ചതുരശ്ര കിലോമീറ്ററായി വര്‍ധിക്കും. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം വരുമത്. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന 16ാമത് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജലാംശമുള്ള മൂന്ന് ശതമാനം പ്രദേശം കൂടി തരിശാകുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുപ്പത് വര്‍ഷത്തിനുള്ളില്‍ തരിശ് ഭൂമികളില്‍ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിച്ച് 23 ലക്ഷത്തിന് മുകളിലെത്തും. 2100 ഓടെ തരിശ് പ്രദേശത്ത് ജീവിക്കുന്നവരുടെ എണ്ണം 500 കോടി കടക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വരണ്ടതാക്കലും മരുഭൂമിവല്കരണവുമായിരിക്കും അന്ന് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ കാലാവസ്ഥാ വെല്ലുവിളികളിലൊന്ന്. യൂറോപ്പിന്റെ 96 ശതമാനം, പടിഞ്ഞാറന്‍ യുഎസിലെ വിവിധ ഭാഗങ്ങള്‍, ബ്രസീല്‍, ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും വരള്‍ച്ച ബാധിക്കുക. 

ദക്ഷിണ സുഡാനും ടാന്‍സാനിയയുമാണ് ഏറ്റവും കൂടുതല്‍ മരുഭൂമിവല്കരണത്തിന്റെ ഇരകളാകുക. ചൈനയുടെ വലിയൊരു പ്രദേശം തരിശിടമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ തരിശ്ഭൂമി ആവാസവ്യവസ്ഥയിലെ പകുതിയും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തരിശിടം കാലിഫോര്‍ണിയ, ഈജിപ്ത്, കിഴക്ക് വടക്കന്‍ പാകിസ്ഥാന്‍, ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍, വടക്ക് കിഴക്കന്‍ ചൈന എന്നിവിടങ്ങളാണ്.
മഴക്കാലങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ വലുതാകുകയും വരള്‍ച സ്ഥിരപ്പെടുകയു ചെയ്യുന്ന അവസ്ഥയിലേക്കാണ് ഭൂമിയിലെ ഭൂരിഭാഗം പ്രദേശങ്ങളും എത്തിച്ചേരുകയെന്ന് യുഎന്‍സിസിഡി എക്സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയാവ് പറഞ്ഞു. വരള്‍ചയിലേക്ക് പോയ പ്രദേശങ്ങള്‍ക്ക് സാധാരണഗതിയിലേക്ക് തിരിച്ചെത്താനുള്ള ശേഷി നഷ്ടമാകും. നിലവില്‍ വരള്‍ചയുള്ള പ്രദേശങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് സാധാരണഗതിയിലെത്തുന്ന പ്രക്രിയയാണ് ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.