14 February 2026, Saturday

Related news

February 1, 2026
January 22, 2026
October 7, 2025
June 18, 2025
February 12, 2025
February 6, 2025
January 29, 2025
January 27, 2025
January 26, 2025
January 25, 2025

പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു;   സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തി

Janayugom Webdesk
മുംബൈ
February 6, 2025 2:56 pm

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പുതിയ വഴിത്തിരിവ്. അറസ്റ്റിലായ പ്രതി ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദനെ തിരിച്ചറിഞ്ഞു. പ്രതി ഇപ്പോള്‍   റിമാന്‍ഡില്‍ കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.  കോടതി ഉത്തരവിനെ തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഷെഹ്‌സാദിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സാക്ഷികള്‍ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും മുഖം തിരിച്ചറിയല്‍ പരിശോധനയും ഉള്‍പ്പെടെ കുറ്റകൃത്യവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്ലീ പൊലിസ് പറഞ്ഞു.‘ഒരു വ്യക്തിയെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമ്പോഴെല്ലാം, അയാള്‍ക്കെതിരെ ഒന്നിലധികം തെളിവുകള്‍ ശേഖരിക്കും. പ്രതിക്കെതിരെ വാമൊഴിയായും, ഭൗതികമായും, സാങ്കേതികമായും ധാരാളം തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായ ആളെയാണ് ഞങ്ങള്‍ പിടികൂടിയിരിക്കുന്നത്’ — അഡീഷണൽ പൊലീസ് കമ്മീഷണർ  പരംജിത്ത് സിംഗ് ദാഹിയ പറഞ്ഞു. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി നടന്റെ വീട്ടില്‍ കയറിയത്്. ബംഗ്ലാദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്ന പ്രതിയെ താനെയിലെ ഹിരാനന്ദാനി എസ്‌റ്റേറ്റില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.