23 February 2026, Monday

Related news

February 16, 2026
February 5, 2026
February 2, 2026
February 1, 2026
January 31, 2026
January 13, 2026
December 31, 2025
December 30, 2025
December 29, 2025
December 27, 2025

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍

Janayugom Webdesk
May 17, 2023 10:28 am

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന (33)യാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവതിയെ, പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിത രൂപത്തില്‍ 1884 ഗ്രാം സ്വര്‍ണ്ണമാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്നത്.

eng­lish sum­ma­ry; Woman arrest­ed for ille­gal­ly bring­ing gold to Karipur airport

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.