21 February 2026, Saturday

Related news

February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്നു; ഭാര്യ അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
September 7, 2023 5:46 pm

പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ പാട് കണ്ടെത്തി. വിശദമായ പരിശോധനയില്‍ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ശാന്തകുമാരി കുറ്റസമ്മതം നടത്തുകയായിരുന്നു.

Eng­lish Sum­ma­ry: Woman Arrest­ed For Killing Husband
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.