11 February 2026, Wednesday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; തൃശ്ശൂരിൽ യുവതി അറസ്റ്റില്‍

Janayugom Webdesk
തൃശൂർ
March 23, 2023 10:22 pm

കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച യുവതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത ചേർപ്പ് സ്വദേശിനിയായ അഞ്ജനയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു.

Eng­lish Sum­ma­ry: woman arrest­ed for shar­ing tod­dy drink­ing video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.