30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
November 19, 2024
April 25, 2024
April 5, 2024
December 7, 2023
December 7, 2023
November 8, 2023
September 22, 2023
August 17, 2023
July 20, 2023

കാമുകനേയും വീട്ടില്‍ താമസിപ്പിക്കണം: ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ഇലക്ട്രിക് പോസ്റ്റില്‍കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
ലഖ്നൗ
April 5, 2024 1:19 pm

കാമുകനേയും വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ഇലക്ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച ഗോരഖ്പൂരിലെ പിപ്രായിച്ച് മേഖലയിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ സുമൻ ദേവി (34) എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ വിവാഹേതര ബന്ധം അറിഞ്ഞതിനുപിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭർത്താവ് രാം ഗോവിന്ദും (35) കാമുകനും അതേ വീട്ടിൽ തന്നെ താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും വഴക്കിടുകയായിരുന്നു. 

ഗോവിന്ദ് തന്റെ അഭ്യർത്ഥന നിരസിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വീട്ടില്‍ നിന്നിറങ്ങിയ യുവതി ഇലക്ട്രിക് പോസ്റ്റില്‍ കയറി ടെൻഷൻ കമ്പിയിൽ പിടിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ താഴെയിറക്കി. 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈദ്യുത തൂണിന് മുകളിൽ കയറി ഇരിക്കുന്ന യുവതിയോട് താഴെയിറങ്ങാൻ നാട്ടുകാർ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. 

Eng­lish Sum­ma­ry: woman attempt com­mit sui cide saved by police

You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.