
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടികൂടിയത്.
രണ്ട് ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജുകളിൽ അലുമിനിയം ഫോയിൽ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 44,40,000 രൂപ മൂല്യം വരുന്ന വിദേശ കറൻസിയാണ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.