
വനത്തിൽ നിന്നും യുവതിയുടെ പാതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവിനെയം സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതി മാലിയൻ എന്ന യുവതി ഇവർ ദുരഭിമാനക്കാലയ്ക്ക് ഇരയായതാണെന്നും പൊലീസ് പറഞ്ഞു. യുപിയിലാണ് ദാരുണ സംഭവം. സരസ്വതിയുടെ 55 കാരനായ പിതാവ് രജ്വീർ സിംഗ്, 24 കാരനായ സഹോദരൻ സുമിത് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു.
അന്വേഷണത്തിൽ ഇരുവരും ചേർന്ന് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രണയ ബന്ധത്തിലൂടെ യുവതി കുടുംബത്തിൻറെ അന്തസിന് കളങ്കം വകുത്തിയതായി ഇരുവരും പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
മെയ് 29ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒരു കനാലിന് സമീപമുള്ള വനത്തിൽ വച്ച് ഇവരുടെ മൃതദേഹം പെട്രോൾ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് സരസ്വതി 2019ലും 2022ലും വിവാഹിതയായിരുന്നു. എന്നാൽ ഈ രണ്ട് ബന്ധങ്ങളും നിലനിന്നിരുന്നില്ല. തുടർന്ന് ഇവർ വീട്ടുകാരുെ എതിർപ്പിനെ മറികടന്ന് തൻറെ കാമുകനൊപ്പം പോകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.