കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് വിനോദസഞ്ചാരത്തിന് എത്തി ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം ആണ് മരിച്ചത്. ഒപ്പമുണ്ടായ പെരിന്തല്‍മണ്ണ മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈങ്ങാപ്പുഴ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴയിക്കിടയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു.
മുഹമ്മദ് റാഷിദ് ഒഴുക്കില്‍പ്പെടുന്നത് ടൂറിസ്റ്റ് ഗൈഡിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. റാഷിദില്‍ നിന്നാണ് യുവതി ഒഴുക്കില്‍പ്പെട്ട വിവരം അറിയിയുന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനതിന് ഇറങ്ങിയ നാട്ടുകാര്‍ തസ്‌നീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
English Sammury: woman died in kozhikkod kakkad tourism center
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.