5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 3, 2025
December 9, 2024
November 27, 2024
December 15, 2023
August 24, 2023
July 25, 2023
March 2, 2023
December 24, 2022
December 14, 2022
October 31, 2022

മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദയാഘാത്തെ തുടർന്ന് യുവതി മരിച്ചു

Janayugom Webdesk
മുംബൈ
January 3, 2025 7:06 pm

പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിൽ പാൽഘർ സ്വദേശിനിയായ കുന്ദ വൈഭവ് എന്ന 31കാരിയാണ് മരിച്ചത്. ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ചൊവ്വാഴ്ച രാത്രി യുവതിയെ പ്രദേശവാസികൾ പരിസരത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദ​ഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും യുവതി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർക്ക് നിർദേശം നൽകി. തുടർന്ന് ജവഹറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ മരിക്കുകയായിരുന്നു. പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം പ്രസവത്തിൽ കുട്ടി മരിച്ചതായും അവര്‍ പറഞ്ഞു. മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.