24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 13, 2024
November 12, 2024
November 8, 2024
November 7, 2024

ലിവ് ഇൻ ബന്ധം അവസാനിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ട്: മധ്യപ്രദേശ് ഹൈക്കോടതി

Janayugom Webdesk
ഭോപ്പാൽ
April 6, 2024 6:02 pm

ലിവ് ഇൻ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും ബന്ധം അവസാനിച്ചാൽ സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിമാസം 1500 രൂപ സ്ത്രീയ്ക്ക് നൽകണമെന്ന വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള യുവാവിന്റെ ഹർജി പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 

ഇരുവരും ഭാര്യാ ഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചതെന്നും ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പങ്കാളികൾ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെങ്കിൽ ജീവനാംശം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമപ്രകാരം ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു. 21 വയസ്സിന് താഴെയുള്ളവരാണെങ്കിൽ ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും നിയമത്തിലുണ്ട്.

Eng­lish Sum­ma­ry: Woman enti­tled to main­te­nance even if live-in rela­tion­ship ends: Mad­hya Pradesh High Court
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.