
കൊല്ലത്ത് ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് (21)ആണ് മരിച്ചത്.
സ്വകാര്യ ബസിലെ കണ്ടക്ടറായ കാരാളിക്കോണം സ്വദേശി നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഒരുമിച്ച് താമസം തുടങ്ങിയത് 6 മാസം മുൻപാണ്.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി കോടതിയിൽ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.