
താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന. കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാര്‍ട്‌മെന്റിലായിരുന്നു ഹസ്‌ന താമസമായിരുന്നു. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. അതേസമയം മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.