28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 3, 2025
March 13, 2025
February 23, 2025
February 21, 2025
February 19, 2025
February 11, 2025
October 20, 2024
October 6, 2024
October 4, 2024

ഒരു വര്‍ഷത്തിലേറെ യുവതിയ്ക്ക് ലൈം ഗിക പീഡനം: മൂന്ന് പൊലീസുകാർക്കെതിരെ കേസ്

Janayugom Webdesk
ജയ്പൂർ
December 24, 2023 3:35 pm

ഒരു വർഷത്തിലേറെയായി 18 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ തന്റെ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376‑ഡി (കൂട്ടബലാത്സംഗം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) ആക്‌ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.

ഒരു വർഷത്തിലേറെയായി അവർ തന്നെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറഞ്ഞതായി എസ്പി പറഞ്ഞു. അമ്മയ്‌ക്കൊപ്പം എസ്‌പി ഓഫീസിൽ എത്തിയതായിരുന്നു യുവതി.

“എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം, കേസിന്റെ അന്വേഷണത്തെ ബാധിക്കാതിരിക്കാൻ മൂന്ന് കോൺസ്റ്റബിൾമാരെയും വിവിധ സ്റ്റേഷനകളിലേക്ക് മാറ്റി,” ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി പറഞ്ഞു.

Eng­lish Sum­ma­ry: Woman kept in jail for more than a year and raped: Case against three policemen

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.