17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 13, 2024
November 10, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024

കാമുകിയെ കൊന്ന് കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ചു

വീട്ടുസാധനങ്ങള്‍ വിറ്റ് മുങ്ങിയ യുവാവിനെ അറസ്റ്റുചെയ്തു
web desk
മുംബൈ
February 15, 2023 12:25 pm

കാമുകിയെ കൊലപ്പെടുത്തി കിടക്കയുടെ കവറിലാക്കി കട്ടിലിന്റെ അറിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ആണ് സംഭവം. 37കാരിയായ മേഘയെയാണ് ലിവ്-ഇന്‍ പങ്കാളിയായ ഹാര്‍ദിക് ഷാ കൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം വീട്ടുസാധനങ്ങള്‍ വിറ്റ് പണവുമായി സ്ഥലംവിടാനായിരുന്നു ഇയാളുടെ പദ്ധതി. നാട്ടുകാരുടെ പരാതിയില്‍ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഹാര്‍ദിക്കിനെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഹാർദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്. നഴ്സായ മേഘ വീട്ടുചെലവുകൾ വഹിച്ചിരുന്നപ്പോൾ ഹാർദിക്ക് തൊഴിൽ രഹിതനായിരുന്നു. വീട്ടുചെലവിനെച്ചൊല്ലിയും പണത്തെ പറ്റിയും സംസാരിച്ച് ഇവർ ഇടയ്ക്കിടെ വഴക്കുണ്ടാക്കിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതേ കാരണം തന്നെയാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങൾ മുഴുവനും ഹാർദിക് വിറ്റ് പണം കൈപ്പറ്റിയതായി കണ്ടെത്തി. ഈ വിവരം അറിഞ്ഞതോടെയാണ് മൊബൈല്‍ ലൊക്കേഷൻ പിന്തുടര്‍ന്നത്. മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് റയിൽവേ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Eng­lish Sam­mury: Woman Killed By Live-In Part­ner Maharashtra

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.