19 February 2026, Thursday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
November 5, 2023 12:13 pm

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചത്. 35 കാരിയാണ് പീഡനത്തിന് ഇരയായത്.

ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി യുവതിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് ഇയാൾ. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: woman raped in auto rick­shaw at thiru­vanan­tha­pu­ram; The dri­ver was arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.