19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024
December 2, 2024

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈം​ഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

Janayugom Webdesk
പത്തനംതിട്ട
August 8, 2023 12:49 pm

അടൂർ പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് യുവതിയെ കടന്നു പിടിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഎം ഷമീറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇന്നലെ അടൂരിൽ വച്ചാണ് സംഭവം. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ മറ്റൊരു പൊലീസുകാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം.

Eng­lish Sum­ma­ry: woman sex­u­al­ly assault­ed inside ksrtc bus sus­pen­sion of the policeman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.