17 January 2026, Saturday

Related news

November 24, 2025
November 16, 2025
November 15, 2025
October 13, 2025
October 5, 2025
October 4, 2025
April 22, 2025
April 17, 2025
April 13, 2025
April 13, 2025

നടുറോഡില്‍ ഫ്ലിപ്കാർട്ട് ജീവനക്കാരിയെ വെടിവച്ച് കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 3:12 pm

ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ച് കൊന്നു. ഫ്ലിപ്കാർട്ട് ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് യുവതിയുടെ ഭർത്താവ് ദീപക് പറഞ്ഞു. ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഡല്‍ഹി ഡിസിപി ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: woman shot dead in delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.