5 March 2026, Thursday

Related news

February 20, 2026
February 15, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026

മണിപ്പൂരിൽ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു

Janayugom Webdesk
ഇംഫാല്‍
July 6, 2023 4:15 pm

മണിപ്പൂരിൽ സ്‌കൂളിനു പുറത്തു സ്ത്രീ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇന്നു രാവിലെയാണ് സംഭവം. സംഘര്‍ഷം അരങ്ങേറുന്ന മണിപ്പുരില്‍ ഒരു ദിവസം മുന്‍പാണ് സ്‌കൂളുകള്‍ തുറന്നത്. സ്ത്രീ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ വീണ്ടും സംഘര്‍ഷം തുടരുകയാണ്. തൗബൂല്‍ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തില്‍പെട്ട സൈനികന്റെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം മണിപ്പുരില്‍ ഹമാര്‍ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാര്‍-കുക്കി ഗ്രാമമായ ലങ്‌സയ്ക്കു കാവല്‍ നില്‍ക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന് തലവെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചത്.

Eng­lish Summary:Woman shot dead out­side school in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.