9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

കൊല്ലത്ത് വൃദ്ധയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അധ്യാപികയായ മരുമകള്‍ കസ്റ്റഡിയില്‍

Janayugom Webdesk
കൊല്ലം
December 14, 2023 5:32 pm

കൊല്ലത്ത് വൃദ്ധയെ മർദ്ദിച്ച മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് മരുമകൾ അമ്മായിമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്നതും മര്‍ദ്ദിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തില്‍ മരുമകൾക്കെതിരെ പൊലീസ് കേസെടുത്തു.

80 വയസുള്ള ഏലിയാമ്മാ വർഗീസിനാണ് മർദനമേറ്റത്. ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Eng­lish Sum­ma­ry: woman who beat up old woman in kol­lam is in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.