
രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടര്‍പട്ടികയിൽ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവർഷം മുന്‍പ് 2022 മാർച്ചിലാണ് ഗുനിയ എന്ന വോട്ടർ മരിച്ചത്.
എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗുനിയയുടെ കുടുംബം പ്രതികരിച്ചു. മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു.
വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് നീക്കം. ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.