23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ തള്ളിയനിലയില്‍; മൂന്ന് മാസത്തിനിടെ മൂന്നാമത്തെ സംഭവം, മൃതദേഹങ്ങള്‍ മൂന്നും സ്ത്രീകളുടേത്

Janayugom Webdesk
ബംഗളൂരു
March 14, 2023 1:26 pm

ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപം തള്ളിയ ഡ്രമ്മിനുള്ളിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മരിച്ച സ്ത്രീക്ക് 32–35 വയസ്സിനിടയിൽ പ്രായമുണ്ടെന്ന് കർണാടകയിലെ പോലീസ് സൂപ്രണ്ട് (റെയിൽവേ) എസ് കെ സൗമ്യലത പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം അവസാനം മുതൽ ബെംഗളൂരുവിൽ സമാനമായ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഡിസംബറിൽ, എസ്എംവിടി സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിന്റെ കോച്ചിൽ മഞ്ഞ ചാക്കിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ ചാക്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഒരു യാത്രക്കാരൻ പരാതിപ്പെട്ടതിനെ തുടർന്നാണ് അഴുകിയ നിലയില്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് നിന്ന് മൃതദേഹം വാങ്ങി റെയിൽവേ സ്റ്റേഷനിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Wom­an’s body dumped in drum at rail­way sta­tion; The third inci­dent in three months, all three bod­ies were of women

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.