തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ നല്ലൂരിനടുത്ത് ഡ്രെയിനേജിന് അകത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ തിരുപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച സ്ത്രീയെയോ മരണകാരണമോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
തിരക്കേറിയ തിരുപ്പൂർ‑ധാരാപുരം ഹൈവേയിൽ രാവിലെ 8.30 ഓടെ വഴിയാത്രക്കാരാണ് ഉപേക്ഷിച്ച നിലയിൽ നീല സ്യൂട്ട്കേസ് രക്തക്കറകളോടെ കണ്ടെത്തിയത്.
തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയും ചെയ്തു. നല്ലൂർ റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂരിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് അയച്ചു.
English Summary: Woman’s body in suitcase inside drainage
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.