സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലാണ് സംഭവം. ഉത്പല ഹിപ്പാർഗിയാണ് മരിച്ചത്. ഹരീഷ് ഹിപ്പാർഗിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം സ്യൂട്ട്കേസിൽ പ്രദേശവാസികളായ കുട്ടികളാണ് യുവതിയുടെ തലയോട്ടി കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഹരീഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് ഹരീഷ് മൊഴി നൽകി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.