22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 16, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 8, 2026

കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്തു; പക വിസ നല്‍കാത്തതിന്

Janayugom Webdesk
കൊച്ചി
January 24, 2023 3:05 pm

കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണം നടന്നത്. പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. 

ആക്രമണം നടന്നതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി സിഐ പറഞ്ഞു.

ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

Eng­lish Summary:Woman’s throat slit in Kochi; For non-grant visa
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.