22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സ്ത്രീകള്‍ ശൂര്‍പ്പണഖയെപ്പോലെ: വീണ്ടും വിവാദ പരാമര്‍ശവുമായി, നിതീഷ് കുമാറിനെ പാശ്ചാത്യവനിതയോടുപമിച്ച ബിജെപി നേതാവ്

Janayugom Webdesk
ഇന്‍ഡോര്‍
April 8, 2023 8:57 pm

മോശം വസ്ത്രം ധരിക്കുന്ന സ്ത്രീകൾ രാമായണത്തിലെ ശൂർപ്പണഖയെപ്പോലെയെന്ന് ബിജെപി നേതാവ്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ ജൈന സമുദായം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശമായ രീതിയിൽ വസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകളിൽ ദേവിയുടെ രൂപം കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും മദ്യപിച്ച് നൃത്തം ചെയ്യുന്നത് കാണുമ്പോൾ, എനിക്ക് അവരെ അടിക്കണമെന്ന് തോന്നിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. ബിജെപി നേതാവ് സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് കാണിക്കുന്നത് അവരുടെ ചിന്താഗതിയും മനോഭാവവുമാണെന്ന് കോൺഗ്രസ് വക്താവ് സംഗീത് ശർമ്മ പറഞ്ഞു.

എപ്പോൾ വേണമെങ്കിലും കാമുകനെ മാറ്റുന്ന വിദേശ രാജ്യങ്ങളിലെ സ്ത്രീകൾക്ക് സമാനമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൈലാഷ് വിജയവർഗിയ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യവുമായി കൈകോർക്കുകയും ചെയ്തതിന് നിതീഷ് കുമാറിനെതിരെ അദ്ദേഹം രൂക്ഷമായ ആക്രമണമാണ് നടത്തിയത്. 

Eng­lish Sum­ma­ry: Women are like shur­panakha: Again con­tro­ver­sial remark, BJP leader who dat­ed Nitish Kumar with a west­ern woman

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.