വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നിയമനടപടി സ്വീകരിച്ചതിനെ അനുകൂലിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ. വർഷങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണി റോസ് വലിയ രീതിയിൽ അവഹേളനം ഏറ്റുവാങ്ങുന്നുണ്ടെന്ന് അവർ പറഞ്ഞു. നിരവധി സെലിബ്രിറ്റികൾ നേരിടുന്ന പ്രശ്നത്തെയാണ് ഹണി റോസ് മുന്നിട്ടിറങ്ങി നേരിട്ടതെന്നും ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ സൂര്യ ഇഷാൻ പറഞ്ഞു.
പോസ്റ്റ് ചുവടെ:
ഹണി ചേച്ചി. അവർ ഒരു നടിയാണ്. സൗന്ദര്യവും ആകാര ഭംഗിയും ഉണ്ട്. സിനിമയ്ക്ക് പുറമേ നിരവധി ഉത്‌ഘാട’Women are not instant bombs’; makeup artist Suriya Ishaan supports Honey Roseനങ്ങളിൽ അവർ പങ്കെടുക്കുന്നു. അവരുടെ സൗന്ദര്യത്തെ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ഒക്കെത്തന്നെയാണ് അവർ ഉപയോഗിക്കുന്നത്. അവരുടെ ജോലിക്ക് അത് ചിലപ്പോൾ ആവശ്യമായേക്കാം. അവരെ വിളിക്കുന്ന ആളുകൾക്കും അതാണ് വേണ്ടത്. അല്ലെങ്കിൽ പിന്നെ ഇതൊന്നുമല്ലാത്ത വേറൊരു സ്ത്രീയെ വിളിച്ചാൽ പോരെ.സൈബർ ഇടങ്ങളിലെ മാന്യന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം മനുഷ്യർ അവരെ കാണുന്നിടങ്ങളിലെല്ലാം കമന്റുകൾ കൊണ്ട് പൊങ്കാലയിടാറുണ്ട്. അവർ അത് കണ്ടെന്നു നടിക്കുന്നേയില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവരുടെ തൊഴിലുമായി മുന്നോട്ടു പോകുന്നു.
ഇന്റർവ്യൂകൾ കാണുമ്പോൾ കരുതാറുണ്ട്, എത്ര മര്യാദയായാണ് അവർ ഇത്തരത്തിലുള്ള വിമർശനങ്ങളെ സമീപിക്കുന്നത് എന്ന്. ഇപ്പോൾ ഹണി റോസിന് ഒരാളുടെ പെരുമാറ്റങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും ഉണ്ടായ പ്രയാസം തുറന്നുപറയുന്നു. ആളുകൾ കൂടുന്നിടത്ത് ആളാകാൻ വേണ്ടി ഏതെങ്കിലും ഒരുത്തൻ ദ്വയാർത്ഥ പ്രയോഗം നടത്തി, തന്നെ പരാമർശിച്ചാൽ ഉടൻ അതിനു പ്രതികരിച്ച് നല്ലപിള്ളയാണെന്ന് തെളിയിച്ചിരിക്കണം എന്നാണ് നിഷ്‌ക്കളങ്കരായ ചിലരുടെ പറച്ചിൽ. അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും. അവരെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം, അവർ ഏറ്റെടുത്തു വന്നിരിക്കുന്ന പരിപാടി, അതിനു ശേഷം സംഭവിച്ചേക്കാവുന്ന ഭൂകമ്പങ്ങൾ, പരിപാടി ഏൽപ്പിച്ചിരിക്കുന്ന ആളുകൾ ഇങ്ങനെ ഇങ്ങനെ അനേകം കാര്യങ്ങൾ അവർക്കു ചിന്തിക്കേണ്ടിവരുമെന്നും സൂര്യയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.