3 March 2026, Tuesday

Related news

March 3, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026
February 5, 2026

കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിൽ ജയിലിൽ നിന്നിറങ്ങിയത് രണ്ട് മാസം മുമ്പ്

Janayugom Webdesk
കണ്ണൂർ
January 14, 2026 2:29 pm

കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി എത്തിയ യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി സ്വദേശിനി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.