22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
November 28, 2024
October 9, 2024
October 8, 2024
August 24, 2024
August 21, 2024
July 5, 2024
June 24, 2024
May 24, 2024

പൊതുഗതാഗതം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് ലോകബാങ്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2022 9:47 pm

രാജ്യത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് ലോകബാങ്ക്. സ്ത്രീകളുടെ 84 ശതമാനം യാത്രകള്‍ക്കും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും യാത്രരീതികളെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കൂടുതല്‍ സ്ത്രീകളും കാല്‍നടയായി യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45.4 ശതമാനം സ്ത്രീകള്‍ കാല്‍നടയായി ജോലിക്ക് പോകുമ്പോള്‍ പുരുഷന്മാരില്‍ ഇത് 27.4 ശതമാനം മാത്രമാണ്.

സ്ത്രീകള്‍ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്. വേഗതയേറിയ യാത്രകള്‍ക്ക് ചെലവ് കൂടുന്നതിനാല്‍ ഇവര്‍ സാവധാനമുള്ള യാത്രകളെ കൂടുതലായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതേസമയം പൊതുവിടങ്ങളില്‍ ആവശ്യമായ സുരക്ഷയില്ലാത്തത് സ്ത്രീകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന വനിതകളുടെ നിരക്കില്‍ ഇന്ത്യ വളരെ പിന്നിലാണ്. 2019–20ല്‍ 22.8 ശതമാനമാണ് ഇന്ത്യയുടെ സ്ഥാനം. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷിതത്വമില്ലായ്മയാണ് ഇതിലെ പ്രധാനകാരണമായി വിലയിരുത്തുന്നത്. സ്ത്രീസുരക്ഷ അടിസ്ഥാനപ്പെടുത്തിയല്ല പൊതുഗതാഗതസംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന വിമര്‍ശനവും സര്‍വെ മുന്നോട്ട് വയ്ക്കുന്നു.

Eng­lish Sum­ma­ry : women biggest users of pub­lic trans­port in india world bank report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.