വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനൊരുങ്ങി യുഎഇ. വിവാഹ സമ്മതം, കസ്റ്റഡി അവകാശങ്ങൾ, വിവാഹമോചന നടപടിക്രമങ്ങൾ എന്നിവയിലാണ് മാറ്റങ്ങൾ വരിക. സ്ത്രീകൾക്ക് രക്ഷിതാവിന്റെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം.
വിദേശികളായ മുസ്ലിം സ്ത്രീകൾക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം വിവാഹത്തിന് ഒരു രക്ഷിതാവ് വേണമെന്ന് നിര്‍ബന്ധമില്ലാത്തപക്ഷം അവരുടെ
വിവാഹത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം മുപ്പത് വയസ് കവിയുകയാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ നടത്താൻ കഴിയൂവെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. കൂടാതെ 18 വയസ്സിന് മുകളിലുള്ള ഒരാൾ വിവാഹം കഴിക്കാൻ രക്ഷിതാവിൽ നിന്ന് വിസമ്മതം നേരിടുകയാണെങ്കിൽ, അവർക്ക് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. ഈ വർഷം ഏപ്രിൽ 15 മുതൽ നിയമത്തിലെ മാറ്റങ്ങൾ നിലവിൽ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.