
സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ ഫേസ് ബുക്കിൽ കുറിച്ചു. സ്നേഹം നടിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാർഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നതൊക്കെ ചെറിയ കുട്ടികളുൾപ്പെടെ കാണുകയാണ്.
പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും, ഗൂഗിൾ പേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും, സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയും എന്നതുമൊക്കെ വാർത്തകളിലൂടെയാണ് മനസിലാക്കുന്നതെന്നും കെ ആശ കുറിച്ചു. എന്നാൽ പോസ്റ്റ് വൈറലായതോടെ പിൻവലിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.