17 November 2024, Sunday
KSFE Galaxy Chits Banner 2

തടവില്‍ കഴിയുന്ന വനിതകള്‍ ഗര്‍ഭിണികളാകുന്നു; ജന്മം നല്‍കിയത്‌ 196 ഓളം കുഞ്ഞുങ്ങള്‍ക്ക്‌

Janayugom Webdesk
കൊല്‍ക്കത്ത
February 9, 2024 8:44 pm

ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശേഷം വനിതകള്‍ ഗർഭിണികളാകുന്നുവെന്ന വിഷയത്തില്‍ ഇടപെടലുമായി കല്‍ക്കട്ട ഹൈക്കോടതി.

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 196 ഓളം കുഞ്ഞുങ്ങള്‍ ജനിച്ചതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വനിതാ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നിടങ്ങളില്‍ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്നും ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്തു. 

ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ ശിവാഞ്ജനം, ജസ്റ്റിസ്‌ സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ വിഷയത്തെ ഗൗരവമായി വീക്ഷിക്കുമെന്ന് അറിയിച്ചു. റിപ്പോർട്ട് ക്രിമിനല്‍ കുറ്റങ്ങള്‍ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചില്‍ പരിഗണിക്കാനായി മാറ്റി. പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു

പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങള്‍ അമ്മമാരോടൊപ്പം കഴിയുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും, സ്ത്രീകള്‍ തടവുകാരായി ജയിലില്‍ എത്തിയ ശേഷം ഗർഭംധരിച്ച്‌ ഉണ്ടായവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Women in prison become preg­nant; About 196 babies were born

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.