5 January 2026, Monday

Related news

January 3, 2026
January 1, 2026
January 1, 2026
December 31, 2025
December 28, 2025
December 13, 2025
December 13, 2025
December 13, 2025
December 8, 2025
November 26, 2025

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മാരത്തണിൽ പങ്കെടുപ്പിച്ചു; സംഘാടകർക്കെതിരെ കേസെടുത്ത് ഇറാൻ ജുഡീഷ്യറി

Janayugom Webdesk
ഇറാൻ
December 8, 2025 8:20 am

ഹിജാബ് ധരിക്കാതെ സ്ത്രീകളെ മാരത്തൺ മത്സരത്തിൽ പങ്കെടുപ്പിച്ചതിൻ്റെ പേരിൽ സംഘാടകർക്കെതിരെ ഇറാൻ ജുഡീഷ്യറി കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച കിഷ് ദ്വീപിൽ നടന്ന മത്സരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഏകദേശം 2000 സ്ത്രീകളും 3000ൽ അധികം പുരുഷന്മാരും പങ്കെടുത്ത ഈ മാരത്തണിൽ ചില സ്ത്രീകൾ ഹിജാബോ തല മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിച്ചിരുന്നില്ല. ഇത് പൊതുനിയമങ്ങളുടെയും സദാചാരത്തിൻ്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർക്കെതിരെ പ്രോസിക്യൂട്ടർ കേസെടുത്തത്. അതേസമയം, രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന നിരവധി സ്ത്രീകൾ ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 2022ൽ ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുർദ് ഇറാനിയൻ യുവതി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.