10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
July 8, 2023 6:10 pm

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബസിലാണ് സംഭവം. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടര്‍ സീറ്റിനടുത്തേക്ക് വിളിച്ചിരുത്തിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു.

രാവിലെ 6 30ഓടെ തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. ആലുവയിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. ആദ്യം യുവതി ഇരുന്ന സീറ്റ് റിസര്‍വേഷന്‍ ആണെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ തന്റെ സീറ്റിനടുത്തേക്ക് വിളിച്ചുവരുത്തിയത്. ഈ സമയത്താണ് അക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ ബസ് ആലുവയിലെത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Eng­lish Sum­ma­ry: Women sex­u­al­ly assault­ed in KSRTC Swift bus Con­duc­tor arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.