22 December 2024, Sunday
KSFE Galaxy Chits Banner 2

വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ അവാര്‍ഡ് അമൃതാനന്ദമയി മഠം അന്തേവാസിക്ക്

Janayugom Webdesk
March 27, 2022 7:54 pm

നീതി ആയോഗിന്റെ ഇത്തവണത്തെ വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ ബഹുമതി അമൃതാനന്ദമയി മഠം അന്തേവാസി അഞ്ജു ബിസ്റ്റിന്. ‘ദി പാഡ് വുമൺ ഓഫ് ഇന്ത്യ’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. പുനരുപയോഗിക്കാനാകുന്ന ആർത്തവകാല പാഡുകൾ ലോകത്താദ്യമായി വാഴനാര് ഉപയോഗപ്പെടുത്തി നിർമ്മിച്ചത് അഞ്ജുവും സംഘവുമാണ്. ജന്മംകൊണ്ട് പഞ്ചാബിയാണെങ്കിലും കഴിഞ്ഞ ഇരുപത് വർഷമായി കൊല്ലത്തെ അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ടാണ് അഞ്ജുവിന്റെ പ്രവർത്തനം.

വാഴപ്പോള സംസ്കരിച്ച് നാരെടുത്ത് ഗുണനിലവാരമുള്ള പാഡുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന ദൗത്യം കാര്യക്ഷമമായി ചെയ്യുന്നതിലൂടെ സമൂഹത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കാലങ്ങളായി പ്രചാരത്തിലുള്ള ഡിസ്പോസിബിൾ പാഡുകൾ ഒട്ടുംതന്നെ പ്രകൃതി സൗഹൃദമല്ല. അവയ്ക്കുള്ള ബദലായിട്ടാണ് ‘സൗഖ്യം’ എന്ന പേരില്‍ അഞ്ജു തന്റെ ഉല്പന്നം അവതരിപ്പിച്ചത്. അവർ വിപണിയിലെത്തിച്ച അഞ്ചുലക്ഷത്തോളം പാഡുകളിലൂടെ വളരെ വലിയൊരളവ് മലിനീകരണവും അജൈവമാലിന്യ നിക്ഷേപവും ഒഴിവാക്കാൻ സാധിച്ചതായി നിധി ആയോഗ് വിലയിരുത്തി. പാഡ് നിർമ്മാണ യൂണിറ്റുകൾ ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങളും നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.