23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്

Janayugom Webdesk
കണ്ണൂര്‍
March 9, 2024 7:48 pm

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യം കുറഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നു പറഞ്ഞാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.

50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാക്കണം എന്നായിരുന്നു രാഹുൽഗാന്ധി പറഞ്ഞത്. കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ പക്ഷേ അത് ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിലെ നേതാക്കൾ രാഹുൽ ​ഗാന്ധി പറഞ്ഞത് കേ‍ൾക്കണമെന്നും വനിതകളെ കൂടുതലായി ഉൾപ്പെടുത്തണമെന്നും ഷമ പറഞ്ഞു.

Eng­lish Sum­ma­ry: Women were not con­sid­ered as can­di­dates; Shama Muham­mad against the Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.