
പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്തായിരുന്നു വിവാദ സംഭവം നടക്കുന്നത്.
ചടങ്ങിന്റെ പേര് പറഞ്ഞ് സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ അയൽവാസിയായ ആള്‍ പിടിച്ച് കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും ഞെട്ടുന്നതും, യുവതി വേദനകൊണ്ട് കരയുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വനിതാ കമ്മിഷൻ കേസെടുക്കുകയായിരുന്നു.
English Summary: womens commission registers suo moto case on couple head collision case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.