22 January 2026, Thursday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026

വനിതാ ടി20 ലോകകപ്പ്; ആദ്യജയം ബംഗ്ലാദേശിന്

Janayugom Webdesk
ഷാര്‍ജ
October 3, 2024 10:08 pm

വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യജയം ബംഗ്ലാദേശിന്. ഉദ്­ഘാടന പോരാട്ടത്തില്‍ സ്കോട്ലന്‍ഡിനെതിരെ 16 റണ്‍സിന്റെ വിജയമാണ് ബം­ഗ്ലാദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സ്കോട്ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 49 റണ്‍സ് നേടിയ സാറ ബ്രൈസ് മാത്രമാണ് പൊരുതിയത്. ബംഗ്ലാദേശിനായി റിതു മോണി രണ്ട് വിക്കറ്റ് നേടി.
38 പന്തില്‍ 36 റണ്‍സെടുത്ത ശോഭന മോസ്റ്ററിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഷാതി റാണി(29)യാണ് മറ്റൊരു പ്രധാന സ്കോറര്‍. സ്കോട്ലന്‍ഡിനായി ശശിക ഹോര്‍ലെ മൂന്ന് വിക്കറ്റ് നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.