18 January 2026, Sunday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങൾക്കുറക്കമില്ല: മോഡിക്ക് മറുപടിയുമായി ഉദയനിധി

Janayugom Webdesk
ചെന്നൈ
March 26, 2024 6:48 pm

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാർട്ടി ഉറങ്ങില്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ കണ്ട് ഇന്ത്യ മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന പറഞ്ഞ നരേന്ദ്ര മോഡിക്ക് മറുപടി നല്‍കുകയായിരുന്നു ഉദയനിധി.

‘‘ഡിഎംകെയ്ക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങാൻ പോകുന്നില്ല. 2014–ൽ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു എന്നാൽ ഇന്നത് 1200 രൂപയാണ്. തെരഞ്ഞെടുപ്പ് വന്നതോടെ മോഡി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ വിലകുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും അഞ്ഞൂറുരൂപ വിലയുയർത്തും. ’’ ഉദയനിധി പറ‍ഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവിൽ തമിഴ്നാടിനെ മോഡി തിരിഞ്ഞുനോക്കിയില്ല. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല.’’ ഉദയനിധി പറ‍ഞ്ഞു.

Eng­lish Sum­ma­ry: ‘Won’t sleep until we send PM Modi, BJP home’: Udhayanid­hi Stalin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.