
ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫിസര്‍ ആത്മഹത്യ ചെയ്തു. മൊറാദാബാദിലാണ് സംഭവം. 46 കാരനായ സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭഗത്പൂർടണ്ടയിലെ സ്കൂളിൽ അധ്യാപകനാണ് സർവേഷ് സിങ്. കഴിഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ആത്മഹത്യ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.