7 March 2026, Saturday

Related news

March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026

ജോലി സമ്മർദ്ദം; ഐടി ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു

Janayugom Webdesk
ചെന്നൈ
September 22, 2024 11:39 am

ഐടി ജീവനക്കാരനായ യുവാവ് ജോലി സമ്മർദ്ദം താങ്ങാനാവാതെ സ്വയം ഷോക്കടിപ്പിച്ച് മരിച്ചു. തമിഴ്നാട് തേനി സ്വദേശി കാർത്തികേയനെ (38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവൻ ഇലക്ട്രിക്ക് കമ്പികൾ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. പല്ലാവാരത്തെ സ്വകാര്യ കമ്പനിയിൽ 15 വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു.

വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്താണ് സംഭവം. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് കാർത്തികേയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. ജോലി സ്ഥലത്തെ സമ്മർദ്ദത്തെപ്പറ്റി കാർത്തികേയൻ പരാതി പറഞ്ഞിരുന്നതായും വിഷാദത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.