22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി-കർഷക ഐക്യം ശക്തിപ്പെടുത്തണം: ബിനോയ് വിശ്വം

Janayugom Webdesk
കൊച്ചി
October 31, 2024 9:30 pm

കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ ജനവിരുദ്ധ നയങ്ങൾക്കും തൊഴിലാളിദ്രോഹ നിലപാടുകൾക്കുമെതിരെ പോരാടാൻ തൊഴിലാളി, കർഷക ഐക്യം ശക്തിപ്പെടുത്തണമെന്ന് എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം. എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എഐടിയുസി 104-ാം സ്ഥാപക ദിനാഘോഷവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണ സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുകയാണ്. വാക്കും പ്രവൃത്തിയും ചിന്തകളും ബോധ്യവും എല്ലാം പ്രധാനമന്ത്രിക്ക് വേണ്ടിയാകുന്നു. രാജ്യത്തെ അഞ്ചാം സ്ഥാനത്തുനിന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നാണ് നരേന്ദ്ര മോഡി പറയുന്നത്. എന്നാല്‍ ദാരിദ്ര്യവും പട്ടിണിയും പെരുകുന്നു, തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനം പൊറുതിമുട്ടുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താതെ വൻകിട കോർപറേറ്റുകൾക്കായി കേന്ദ്ര സർക്കാർ നയങ്ങളും നിയമങ്ങളും രൂപീകരിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി — കർഷക ഐക്യം ശക്തിപ്പെടുത്തിയുള്ള പോരാട്ടമാണ് മറുപടിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ഉണ്ടായിട്ടുള്ള ലക്ഷക്കണക്കിന് ഒഴിവുകളിലേക്ക് നിയമനനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശസാൽകൃത ബാങ്കുകളിലെ ജീവനക്കാരെ മാനേജ്മെന്റുകളുടെ താല്പര്യപ്രകാരം പിരിച്ചുവിടുന്നതിനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനസേവന വിഭാഗത്തിന്റെ ഉത്തരവ് തൊഴിലാളി ദ്രോഹമാണ്. സ്ഥിരം നിയമനവും കൃത്യമായ വിരമിക്കലും ഇല്ലാതാവുന്നു. സൈന്യത്തിൽ ഉൾപ്പെടെ നിശ്ചിത കാലത്തേക്കുള്ള കരാർ നിയമനമാണ് നടക്കുന്നത്. ഐടി ഉൾപ്പെടെ പ്രധാന മേഖലകളിൽ തൊഴിൽ സുരക്ഷിതത്വം നഷ്ടമായിരിക്കുകയാണെന്നും ഇത് തിരുത്തിക്കാൻ ശക്തമായ തൊഴിലാളി ‑കർഷക സമരമാണ് കാലഘട്ടത്തില്‍ അനിവാര്യമെന്നും കർഷക സമരം നൽകിയ പാഠം തിരിച്ചറിവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജീവിക്കാനായി പോരാടൂ, പോരാട്ടങ്ങളിലൂടെ ജീവിക്കൂ എന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ ആഹ്വാനം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ ബാബു പോൾ, ടി സി സൻജിത്ത്, പി എ ജിറാർ എന്നിവർ പ്രസംഗിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.