8 December 2025, Monday

Related news

December 4, 2025
December 2, 2025
November 28, 2025
November 26, 2025
November 24, 2025
November 17, 2025
November 11, 2025
October 29, 2025
October 28, 2025
October 17, 2025

കാലാവസ്ഥ, കൂട്ടപ്പിരിച്ചുവിടല്‍, വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കല്‍ ;ആമസോണിന്റെ നയങ്ങള്‍ക്കെതിരെ തൊഴിലാളി പ്രതിഷേധം

* കമ്പനി ആസ്ഥാനത്ത് ഒത്തുകൂടി 1,900 ജീവനക്കാര്‍ 
Janayugom Webdesk
സിയാറ്റില്‍
June 1, 2023 10:10 pm

ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. ആമസോണിന്റെ കാലാവസ്ഥാ നയത്തിലെ മാറ്റം, പിരിച്ചുവിടലുകൾ തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചാണ് സിയാറ്റിലെ ആസ്ഥാനത്ത് നൂറു കണക്കിന് തൊഴിലാളികള്‍ ഒത്തുകൂടിയത്. ആഗോളതലത്തിൽ 1,900ലധികം ജീവനക്കാർ പ്രതിഷേധത്തില്‍ പങ്കാളികളാകുമെന്ന് ആമസോൺ എംപ്ലോയീസ് ഫോർ ക്ലൈമറ്റ് ജസ്റ്റിസ് അറിയിച്ചു. ആമസോണിന്റെ വാർഷിക ഷെയർഹോൾഡർ മീറ്റിങ്ങിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജീവനക്കാരുടെ പ്രതിഷേധം. ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ്, കാലാവസ്ഥാ പ്രതിസന്ധി ത്വരിതപ്പെടുത്തുന്നതിന് ഞങ്ങളുടെ ജോലി എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ കമ്പനി കൃത്യമായ മറുപടി നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കോവിഡിന് ശേഷം വന്‍ തോതിലുള്ള പിരിച്ചുവിടലാണ് ആമസോണ്‍ നടത്തുന്നത്. നവംബർ മുതൽ 27,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. പല കൂട്ടപ്പിരിച്ചുവിടലുകളും മുന്നറിയിപ്പില്ലാതെയാണെന്ന് തൊഴിലാളികള്‍ പറയുന്നു. അടുത്തിടെ കമ്പനി വരുത്തിയ കാലാവസ്ഥാ നയത്തിലെ മാറ്റത്തിനെതിരെയും ജീവനക്കാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 2030 ഓടെ എല്ലാ ആമസോൺ ഷിപ്പ്‌മെന്റുകളും കാർബൺ ഉദ്‌വമനം പൂജ്യമാക്കുക എന്ന ലക്ഷ്യം കമ്പനി അടുത്തിടെ ഇല്ലാതാക്കിയിരുന്നു. എന്നാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് കമ്പനി ശക്തമായി ശ്രമിക്കുന്നുണ്ടെന്നാണ് ആമസോണ്‍ വക്താവ് ബ്രാഡ് ഗ്ലാസര്‍ പ്രതികരിച്ചത്. 2025-ഓടെ 100 ശതമാനം പുനരുപയോഗ ഊർജം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും പ്രസ്താവനയില്‍ പറയുന്നു.
ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. മേയ് ഒന്നു മുതല്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫിസില്‍ നിന്ന് ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. റിട്ടേൺ ടു ഓഫിസ് നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ജീവനക്കാര്‍ കമ്പനിക്ക് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ ഓഫിസില്‍ തിരിച്ചെത്തിയത് ഉല്പാദനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. ഓഫിസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതും സഹപ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിക്കുന്നതും നമ്മുടെ സംസ്കാരം പഠിക്കാനും ശക്തിപ്പെടുത്താനും എളുപ്പമാണെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്നതായാണ് ആമസോൺ പ്രസ്താവനയിൽ അറിയിച്ചത്.

Eng­lish Sum­ma­ry; Work­ers Protest Against Ama­zon’s Policies
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.