19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024

നിരോധിക്കാത്ത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് ഭീകരവാദമല്ല

Janayugom Webdesk
ബംഗളുരു
April 28, 2022 9:54 pm

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം സര്‍ക്കാര്‍ നിരോധിക്കാത്ത സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി വീരപ്പ, എസ് രാച്ചയ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

അല്‍ഹിന്ദ് എന്ന സംഘടനയിലെ അംഗമായ പ്രതി നിരവധി ഗൂഢാലോചന, ജിഹാദി യോഗങ്ങളില്‍ പങ്കെടുത്തെന്നും തോക്ക്, അമ്പും വില്ലും തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ ഇയാള്‍ വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത സംഘടന സര്‍ക്കാര്‍ നിരോധിക്കാത്തതുവരെ യോഗങ്ങളില്‍ പങ്കെടുക്കുന്നതും മറ്റും ഭീകരവാദ പ്രവര്‍ത്തനമല്ലെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.

സംഘടനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 17 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. പിന്നീട് കേസ് ദേശീയ
അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. ഗൂഢാലോചന, ഭീകരവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, ഭീകരവാദ സംഘടനകളെ പിന്തുണക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അറസ്റ്റിലായ രണ്ടു പേര്‍ ആദ്യം നല്‍കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് രണ്ട് ലക്ഷത്തിന്റെ വ്യക്തിഗത ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു. അതേസമയം രണ്ടാമത്തെയാള്‍ ഡാര്‍ക്ക് വെബ് വഴി ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനാല്‍ ജാമ്യം നിഷേധിച്ചു.

Eng­lish Sum­ma­ry: Work­ing in an orga­ni­za­tion that is not banned is not terrorism

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.