14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 5, 2024
September 3, 2024
August 27, 2024
June 29, 2024
June 28, 2024
May 27, 2024
May 18, 2024
April 28, 2024
February 9, 2024

സൂര്യപ്രകാശമേറ്റുള്ള ജോലികള്‍ ചര്‍മാര്‍ബുദത്തിന് കാരണം

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2023 8:38 pm

സൂര്യപ്രകാശമേറ്റുള്ള ജോലികള്‍ ചെയ്യുന്ന മൂന്നില്‍ ഒരാള്‍ക്ക് ചര്‍മാര്‍ബുദം മൂലം മരണമുണ്ടായേക്കാമെന്ന് പഠനം. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തൊഴില്‍ സംഘടന എന്നിവയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനങ്ങളിലാണ് നോണ്‍ മെലനോമ സ്കിൻ കാൻസര്‍ മൂലം മരണം സംഭവിച്ചേക്കാമെന്ന് തെളിഞ്ഞത്. ത്വക്കിലെ മുകള്‍ ഭാഗത്തുണ്ടാകുന്ന ഈ അര്‍ബുദം പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരിലാണ് വലിയ തോതില്‍ കണ്ടുവരുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു.

2019ല്‍ പുറം പണിയിലേര്‍പ്പെട്ടിരുന്ന 160 കോടി പേര്‍ക്ക് (28 ശതമാനം) അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏറ്റതായി പഠനം സൂചിപ്പിക്കുന്നു.

അതേ വര്‍ഷം 183 രാജ്യങ്ങളില്‍ നിന്നായി 19,000 പേര്‍ പുറം ജോലികള്‍ മൂലം നോണ്‍ മെലനോമ സ്കിൻ കാൻസര്‍ ഉണ്ടായി മരണപ്പെട്ടു. മരിച്ചതില്‍ 65 ശതമാനവും പുരുഷന്മാരാണ് എന്നും എൻവയോണ്‍മെന്റ് ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അള്‍ട്രാ വയലെറ്റ് രശ്മികള്‍ ഏറ്റ് വര്‍ഷങ്ങളോ ദശാബ്ദങ്ങളോ കഴിഞ്ഞാകും അര്‍ബുദം ഉണ്ടാകുക എന്നും തൊഴിലാളികള്‍ ചെറു പ്രായത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കണമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

അള്‍ട്രാ വയലറ്റ് രശ്മികളാണ് കാൻസര്‍ മരമണങ്ങള്‍ക്ക് കാരണമായ മൂന്നാമത്തെ ഘടകം. 2000ത്തിനും 2019നുമിടയില്‍ ജോലി സംബന്ധമായി സൂര്യപ്രകാശമേല്‍ക്കുന്നതുമൂലമുള്ള ചര്‍മാര്‍ബുദ മരണം രണ്ടിരട്ടിയായിട്ടുണ്ട്. 2000ത്തില്‍ 10,088 മരണവും 2019ല്‍ 19,000 മരണവും ഇതുമൂലമുണ്ടായതായും 88 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്നും പഠനം ചൂണ്ടികാണിക്കുന്നു.

സൂര്യ രശ്മികളേല്‍ക്കുന്നത് നോണ്‍ മെലനോമ സ്കിൻ കാൻസറിന്റെ സാധ്യത 60 ശതമാനം വര്‍ധിപ്പിക്കുന്നതായും പറയുന്നു. 22 രാജ്യങ്ങളില്‍ നിന്നായി 2.9 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ 25 പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 1996 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള സര്‍വേ വിവരങ്ങളാണ് പരിശോധിച്ചത്. ജോലി സമയങ്ങളില്‍ മാറ്റം വരുത്തുക, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രം ധരിക്കുക, സണ്‍സ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ ചര്‍മാര്‍ബുദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും പ‌ഠനത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: Work­ing under sun caus­es skin cancer
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.