14 March 2026, Saturday

Related news

March 14, 2026
March 12, 2026
March 10, 2026
March 6, 2026
March 6, 2026
March 5, 2026
March 2, 2026
February 26, 2026
February 26, 2026
February 25, 2026

അക്ഷയ് ഖന്നയോടൊപ്പം ജോലി ചെയ്യുന്നത് മാനസികമായി തളർത്തിയിരുന്നു; തുറന്നുപറഞ്ഞ് ഫറാ ഖാൻ

Janayugom Webdesk
മുംബൈ
March 14, 2026 2:03 pm

ആദിത്യ ധർ ചിത്രം ‘ധുരന്ധറിലെ’ റഹ്മാൻ ഡക്കൈത്ത് എന്ന വില്ലൻ വേഷത്തിലൂടെ അക്ഷയ് ഖന്ന കൈയടി നേടുമ്പോൾ, താരത്തെക്കുറിച്ചുള്ള പഴയകാല ഓർമ്മകൾ പങ്കുവെച്ച് സംവിധായിക ഫറാ ഖാൻ. ഒരുകാലത്ത് അക്ഷയ് ഖന്നയോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ മാനസികമായി തളർത്തിയിരുന്ന കാര്യമായിരുന്നുവെന്ന് രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിൽ ഫറ വെളിപ്പെടുത്തി.

തൊണ്ണൂറുകളിൽ അക്ഷയ് ഖന്നയോടൊപ്പം രണ്ട് സിനിമകളിൽ പ്രവർത്തിച്ച ഫറ, ആ സമയത്ത് അദ്ദേഹം സെറ്റുകളിൽ പ്രകോപിതനായി പെരുമാറിയിരുന്നതായി ഓർത്തെടുക്കുന്നു. അക്കാലത്ത് നേരിട്ടിരുന്ന മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തെ ബാധിച്ചിരുന്നതായാണ് ഫറയുടെ നിരീക്ഷണം. ഉൾവലിഞ്ഞ സ്വഭാവമായിരുന്ന അക്ഷയ് പലപ്പോഴും ഡയലോഗുകളെ ചൊല്ലിയും മറ്റും തർക്കിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്നു.

ഈ അനുഭവങ്ങൾ കാരണം അക്ഷയ് ഖന്ന അഭിനയിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒരുകാലത്ത് താൻ മനഃപൂർവ്വം ഒഴിഞ്ഞുമാറിയിരുന്നതായും ഫറ പറഞ്ഞു. എന്നാൽ ‘ദിൽ ചാഹ്താ ഹേ’ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതോടെ താരത്തോടുള്ള മനോഭാവം മാറിയെന്നും അവർ കൂട്ടിച്ചേർത്തു. ഫർഹാൻ അക്തറിന്റെ ആദ്യ ചിത്രമായതിനാലാണ് താൻ ആ പ്രോജക്ട് ഏറ്റെടുത്തതെന്നും അതിനുശേഷം അക്ഷയ്യുമായി ഊഷ്മളമായ ബന്ധമാണ് പുലർത്തുന്നതെന്നും ഫറ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.