13 December 2025, Saturday

Related news

December 13, 2025
November 16, 2025
October 24, 2025
April 23, 2025
February 28, 2025
February 21, 2025
February 5, 2025
April 2, 2024
February 7, 2024
July 4, 2023

പദ്ധതി നിര്‍വഹണത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചെന്ന് ലോക ബാങ്ക് പ്രതിനിധികള്‍

Janayugom Webdesk
തിരുവനന്തപുരം
February 7, 2024 8:50 am

പദ്ധതി നിര്‍വഹണത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചെന്ന് ലോക ബാങ്ക് പ്രതിനിധികള്‍. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയന്റ് കേരളം പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി നിര്‍വഹണത്തിലെ പുരോഗതിയില്‍ ലോക ബാങ്ക് പ്രതിനിധികള്‍ തൃപ്തി അറിയിച്ചത്.ചില പദ്ധതികളുടെ പൂർത്തീകരണത്തിലെ കാലതാമസംപരിഹരിക്കാനും സംഘം നിർദേശിച്ചു.

കോൾനില കൃഷിയിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയമുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒമ്പതുവരെ നടക്കുന്ന ഇടക്കാല അവലോകനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.റസിലിയന്റ്‌ കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് (ആർകെഡിപി) വിഭാവനം ചെയ്യുന്ന പദ്ധതികൾ 2019-–-27 കാലയളവിലാണ് നടപ്പാക്കുന്നത്‌. ബജറ്റ് വിഹിതത്തിനു പുറമെ ലോകബാങ്ക്, ജർമൻ ബാങ്ക് തുടങ്ങിയ രാജ്യാന്തര ഏജൻസികളിൽനിന്ന് ഫണ്ട് സ്വരൂപിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.

യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ വി വേണു, ലോക ബാങ്ക് പ്രതിനിധികളായ എലിഫ് ഐഹാൻ, ദീപക് സിങ്‌, ബാലകൃഷ്ണ മേനോൻ പരമേശ്വരൻ, നട്സുകോ കികുടാകെ, വിജയ ശേഖർ കലാവകോണ്ട, എഎഫ്ഡി പ്രതിനിധികളായ ജൂലിയൻ ബോഗ്ലിറ്റോ, ജ്യോതി വിജയൻ നായർ, കെഎഫ്ഡബ്ല്യു പ്രതിനിധികളായ കിരൺ അവധാനുല, രാഹുൽ മൻകോഷ്യ എന്നിവരും പങ്കെടുത്തു.

Eng­lish Summary:
World Bank rep­re­sen­ta­tives said that Ker­ala has made good progress in project implementation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.