
കരീബിയൻ ദ്വീപുകളിലെ കുഞ്ഞൻ രാജ്യമായ ക്യുറസോ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ക്യുറസോ ലോകകപ്പിന് ടിക്കറ്റെടുത്തത്. 1,56,000 മാത്രമാണ് ക്യുറസോയിലെ ജനസംഖ്യ. ലോകകപ്പ് ചരിത്രത്തിൽ യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്യുറസോ. 2018ലാണ് ഐസ്‌ലന്‍ഡ് ലോകകപ്പ് യോഗ്യത നേടിയത്. മൂന്നരലക്ഷത്തിലധികം ജനസംഖ്യയുള്ള, 2018ല്‍ യോഗ്യത നേടിയ ഐസ്‌ലന്‍ഡിന്റെ റെക്കോഡാണ് ക്യുറസോ മറികടന്നത്.
യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെ 12 പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാമതെത്തുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ക്യുറസോയുടെ എതിരാളികളെ അറിയാം. ജമൈക്കയ്ക്ക് യോഗ്യത നേടാന്‍ ഇനി പ്ലേ ഓഫ് കളിക്കണം.
അതേസമയം, കോൺകകാഫ് റീജയണിൽ നിന്ന് പനാമ, ഹെയ്‌തി എന്നീ രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടി. 1974നു ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിനു യോഗ്യത നേടുന്നത്. കോണ്‍കകാഫ് റീജിയണില്‍ നിന്നും ആകെ എട്ട് ടീമുകള്‍ ലോകകപ്പിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.