26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
January 3, 2023
December 30, 2022
December 30, 2022
December 30, 2022
December 30, 2022
December 30, 2022
December 30, 2022
December 22, 2022
December 3, 2022

ലോക ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

Janayugom Webdesk
December 30, 2022 8:44 am

ലോക ഫുട്ബോളില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇതിഹാസ താരം പെലെ ജീവിതത്തിന്റെ കളമൊഴിഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 82 കാരനായ പെലെ അര്‍ബുദത്തെ തുടര്‍ന്ന് സാവോപോളോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തര്‍ ലോകകപ്പ് ആരവങ്ങള്‍ക്കിടെ രോഗം മൂര്‍ച്ഛിച്ചിരുന്നു. ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പ് നേടിയ പെലെ ഈ നേട്ടം സ്വന്തമാക്കിയ ഏക കളിക്കാരനാണ്. പെലെയുടെ മകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956ൽ പതിനഞ്ചാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി.

Eng­lish Sum­ma­ry: World foot­ball leg­end Pele has passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.