
ലോക പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രീയിൽ ഇന്ത്യയുടെ അഭിമാന താരം സുമിത് ആന്റിലിന് സ്വർണം. പുരുഷന്മാരുടെ ജാവലിൻ ത്രോ (എഫ്43/എഫ്44/എഫ്64) വിഭാഗത്തിലാണ് ഇരട്ട പാരാലിമ്പിക് സ്വർണ ജേതാവായ ആന്റിൽ വീണ്ടും ഒന്നാമതെത്തിയത്.
69.25 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് സുമിത് ആന്റിൽ സ്വർണം ഉറപ്പിച്ചത്. തന്റെ പ്രതീക്ഷയേക്കാൾ രണ്ട് മീറ്ററോളം അധികം ദൂരം കണ്ടെത്താൻ ഈ ശ്രമത്തിലൂടെ സാധിച്ചുവെന്ന് താരം പ്രതികരിച്ചു.
ഈ വിഭാഗത്തിലെ മൂന്ന് മെഡലുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്. പുഷ്പേന്ദ്ര സിങ് വെള്ളി (56.91 മീറ്റർ), പൂനം റാം വെങ്കലം (49.48 മീറ്റർ) എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. ടോക്യോ (2020), പാരിസ് (2024) പാരാലിമ്പിക്സുകളിൽ തുടർച്ചയായി സ്വർണം നേടിയ താരമാണ് സുമിത് ആന്റിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.